ഹരിപ്പാട്: മുട്ടം വിജ്ഞാന വികാസിനി വായനശാലയുടെ ആഭിമുഖ്യത്തിൽ ലോക പുസ്തക ദിനാചരണം നടത്തി. കൊറോണ രോഗ നിബന്ധനകളുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചാണ് വായനശാല പരിപാടി സംഘടിപ്പിച്ചത്. പുസ്തകദിനത്തിന്റെ ഭാഗമായി പത്താം ക്ലാസ്‌ വരെയുള്ള വിദ്യാർത്ഥികൾക്കായി കൈ എഴുത്തു മാസിക നിർമ്മിക്കുന്നതിനും കുട്ടികളുടെ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നതിനും തീരുമാനിച്ചു. വായനശാല സെക്രട്ടറി കെ. കെ പ്രതാപ ചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രതിപക്ഷനേതാവ് ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. എൻ.കരുണാകരൻ, എസ്. ജയചന്ദ്രൻ, ബി. രഘുനാഥ്, ശശാങ്കൻ തുടങ്ങിയവർ സംസാരിച്ചു.