ഹരിപ്പാട്: കായംകുളത്തെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ സുഹൈൽ ഹസനെ അക്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തൃക്കുന്നപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മുബാറക് പതിയാങ്കര, സാജിദ് പാനൂർ, അസ്ഹദ് പാനൂർ, അൻസിൽ തുടങ്ങിയവർ നേതൃത്വം നൽകി.