കുട്ടനാട്: വെളിയനാട് പഞ്ചായത്ത് കുടുംബശ്രീ വാട്ട്‌സ് ആപ്പ് കൂട്ടായ്മ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2,03,300രൂപ സംഭാവനയായി നൽകി.ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്‌സൺ രമ്യാസന്തോഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാലിന് ചെക്ക് കൈമാറി. .ജില്ലാ പഞ്ചായത്ത്‌വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.കെ അശോകൻ, കുടുംബശ്രി ജില്ലാ മിഷൻ കോ ഓഡിനേറ്റർ ജെ. പ്രശാന്ത് ബാബു, വൈസ് പ്രസിഡന്റ് പി.എൻ വനജ, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ ഔസേപ്പച്ചൻ ചെറുകാട്,ശോഭന സുകുമാരൻ,ടി.വി.ബിജു പഞ്ചായത്തംഗങ്ങളായ ഓമന അനിൽകുമാർ, സാബുതോട്ടുങ്കൽ,കെ. പ്രമോദ്,വത്സമ്മ പുലിക്കൂട്, സെക്രട്ടറി പ്രതിഭ എന്നിവർ പങ്കെടുത്തു.