ഹരിപ്പാട്: സേവാഭാരതി കോടതി ജീവനക്കാർക്കായി തയ്യാറാക്കിയ മാസ്കുകൾ ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്‌ മജിസ്‌ട്രേറ്റ് ജി. പ്രവീൺ കുമാറി​നും ഹരിപ്പാട് മുൻസിഫ് മജിസ്‌ട്രേറ്റ് ഡി.ശ്രീകുമാറി​നും കൈമാറി. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ആർ. രാജേഷ്, ജില്ലാ ട്രഷറർ ഗണേഷ് പാളയത്തിൽ, ഹരിപ്പാട് യൂണിറ്റ് പ്രസിഡന്റ് കലാമണ്ഡലം കെ. ബാലകൃഷ്ണൻ, രക്ഷാധികാരി അഡ്വ. കെ. ശ്രീകുമാർ,വൈസ് പ്രസിഡന്റ്‌ ഫ്രാൻസിസ്, കാർത്തികപ്പള്ളി താലൂക് സഹ കാര്യവാഹ് പ്രശാന്ത് മോഹൻ എന്നിവർ പങ്കെടുത്തു.