മാവേലിക്കര: കോവിഡ് - 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ആരോഗ്യരംഗത്തെ പ്രവർത്തകരെ ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ തുടർന്ന് മാവേലിക്കര ജില്ലാ ആശു‌പത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.കെ.എ ജിതേഷിനെ ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി ആദരിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ് പൊന്നാട അണിയിച്ചു. ഡോ.കോശി ഇടിക്കുളയെ ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം വെട്ടിയാർ മണിക്കുട്ടനും ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറിനെ ബി.ജെ.പി നിയോജക മണ്ഡലം ട്രഷറർ കെ.എം.ഹരികുമാറും ആദരിച്ചു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് സതീഷ് വഴുവാടി, ഒ.ബി.സി മോർച്ച മണ്ഡലം പ്രസിഡന്റ് എസ്.ആർ.അശോക് കുമാർ, മുനിസിപ്പാലിറ്റി ഏരിയ പ്രസിഡന്റുമാരായ ജീവൻ.ആർ.ചാലിശേരിൽ, സന്തോഷ് കുമാർ മറ്റം എന്നിവർ പങ്കെടുത്തു.