ചേർത്തല: ലോക്ക് ഡൗൺ ലംഘിച്ച് പൊതുജനങ്ങൾ നിരത്തിലിറങ്ങുന്നതിനെതിരെ മുന്നറിയിപ്പുമായി പൊലീസ് നഗരത്തിൽ റൂട്ട് മാർച്ച് നടത്തി. ചേർത്തല പൊലീസ് സ്റ്റേഷനിൽ നിന്ന് ആരംഭിച്ച മാർച്ച് നഗരം ചുറ്റി ഡിവൈ.എസ്.പി ഓഫീസിന് മുന്നിൽ സമാപിച്ചു. ചേർത്തല, പട്ടണക്കാട് സ്റ്റേഷനുകളിലെയും എ.ആർ ക്യാമ്പിലേയും പൊലീസുകാർ പങ്കെടുത്തു. ഡിവൈ.എസ്.പി എ.ജി ലാൽ,എസ്.ഐ.ലൈസാദ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. അർത്തുങ്കൽ, മാരാരിക്കുളം സ്റ്റേഷനുകളിലെ പൊലീസുകാർ മാരാരിക്കുളത്തും റൂട്ട് മാർച്ച് നടത്തി.