ആലപ്പുഴ : വിലക്ക് ലംഘിച്ച് നഗരത്തിലെ ബാർ ഹോട്ടലിൽ മദ്യവില്പന നടത്തിയ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി ബോണി ആണ് പിടിയിലായത്. ഇയാളിൽ നിന്ന് ഹോളോഗ്രാം ഇല്ലാത്ത 22 കുപ്പി മദ്യം പിടിച്ചെടുത്തു.

ഇന്നലെ ഇന്ദിരാ ജംഗ്ഷഷന് സമീപം പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ഓട്ടോറിക്ഷയിൽ കൊണ്ടു പോകുകയായിരുന്ന ഒരു കെയ്സ് മദ്യം പിടികൂടിയതിനത്തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നഗരത്തിലെ ബാർ ഹോട്ടലിൽ നിന്നാണ് മദ്യം കൊണ്ടുവന്നതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഹോട്ടൽ ജീവനക്കാരൻ പിടിയിലായത്.പിടിയിലായ ജീവനക്കാരനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ആലപ്പുഴ നോർത്ത് എസ്.ഐ ടോൾസൺ ജോസഫ്, എസ് ഐമാരായ ഭുവനേന്ദ്രബാബു, ടി എസ് ബേബി, പ്രൊബേഷൻ എസ് ഐ അരുൺ തോമസ്, സി പി.ഒമാരായ ഷഫീക്ക്, ബിനു, സുജിത്, പ്രവീഷ്, ജോസഫ്, സുധീഷ്ചിപ്പി ,അനിൽ എന്നിവർ ചേർന്നാണ് മദ്യം പിടികൂടിയത്.