പൂച്ചാക്കൽ: സ്പ്രിംക്ളർ കരാർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാന വ്യാപകമായി ബി.ജെ.പി. നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി, അരുർ നിയോജക മണ്ഡലത്തിൽ മുന്നൂറ് കേന്ദ്രങ്ങളിൽ സമരം നടത്തുമെന്ന് സെക്രട്ടറി സി.ആർ.രാജേഷ് അറിയിച്ചു. നിയോജക മണ്ഡലംതല ഉദ്ഘാടനം സംസ്ഥാന സമിതി അംഗം പി.കെ. ഇന്ദുചൂഡൻ നിർവഹിക്കും .തിരുനല്ലൂർ ബൈജു, സി.എ.പുരുഷോത്തമൻ ,ടി.സജീവ് ലാൽ, ശ്രീദേവി വിപിൻ, വിമൽ രവീന്ദ്രൻ, സി.ആർ.രാജേഷ്, കെ.കെ.സജീവൻ, സി.മധുസൂദനൻ ,അഡ്വ.ബി.ബാലാനന്ദ് തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിക്കും.