photo

ചേർത്തല : ലോക്ക് ഡൗൺ കാലത്തും വളവനാട് ഭാഗത്ത് ദേശീയപാതയ്ക്കരികിൽ കക്കൂസ് മാലിന്യം തള്ളുന്നത് പതിവായി.

കോൾഗേ​റ്റ് ജംഗ്ഷനും വളവനാട് ക്ഷേത്രത്തിനുമിടയിലാണ് മാലിന്യം തള്ളുന്നത് .

പുലർച്ചെ 3 നും 5.30 നു ഇടയിലാണ് കക്കൂസ് മാലിന്യവുമായി വാഹനങ്ങൾ എത്തുന്നത്. മണ്ണഞ്ചേരി, മാരാരിക്കുളം പൊലീസ് സ്​റ്റേഷനുകളിലും,പഞ്ചായത്ത് ഓഫീസിലും പലതവണ പരാതിപ്പെട്ടിട്ടും ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു. നാട്ടുകാർ ഉറക്കമിളച്ച് കാവൽ നിൽക്കുകയാണിപ്പോൾ. വാഹനം തടയാൻ ചെല്ലുന്നവരെ ഇടിച്ചുതെറിപ്പിച്ച് അപായപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള ശ്രമമവും ഉണ്ടായിട്ടുണ്ടെന്ന് പ്രദേശ വാസികൾ പറയുന്നു.