tv-r

അരൂർ : വീട്ടമ്മയെ വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചന്തിരൂരിൽ വാടകയ്ക്ക് താമസിക്കുന്ന കൊച്ചി സ്വദേശിയായ നടുവിൽ നികർത്തിൽ വീട്ടിൽ മനാഫിനെയാണ് ( 34) അരൂർ പൊലീസ് പിടികൂടിയത്. ചന്തിരൂർ സ്വദേശിയായ വീട്ടമ്മയെയാണ് കഴിഞ്ഞ ദിവസം ചന്തിരൂർ പാലത്തിന് സമീപത്ത് വച്ച് വാക്കത്തി കൊണ്ട് ഇയാൾ വെട്ടി പരിക്കേൽപ്പിച്ചത്.

തന്റെ ഭർത്താവിനെ ഫോൺ ചെയ്തതിന്റെ പേരിൽ വീട്ടമ്മ മനാഫിന്റെ ഭാര്യയെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ഇയാൾ വീട്ടമ്മയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിന് വെട്ടേറ്റ വീട്ടമ്മയ്ക്ക് നാലു തുന്നലുണ്ട്. .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .