കായംകുളം: മുഖ്യമന്ത്രി ഒറ്റയ്ക്ക് നടത്തിയ സ്പ്രിംഗ് ളർ അഴിമതിക്കരാർ റദ്ദാക്കണമെന്നും കുറ്റക്കാരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ബി ജെ പി കായംകുളം നിയോജക മണ്ഡലത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തി.
സാമൂഹ്യ അകലം പാലിച്ച് അഞ്ചു പേരടങ്ങുന്ന സംഘങ്ങളായിട്ടാണ് സമരം നടത്തിയത്. നിയോജക മണ്ഡലം കേന്ദ്രത്തിൽ നടത്തിയ സമരം ബി ജെ പി ജില്ലാ ജനറൽ സെകട്ടറി ഡി. അശ്വിനീ ദേവ് ഉദ്ഘാടനം ചെയ്തു. ലോക് ഡൗണിന്റെ മറവിൽ എല്ലാവരെയും വീട്ടിനകത്താക്കിയ ശേഷം മുഖ്യമന്ത്രി ഒറ്റയ്ക്ക് നടത്തിയ പകൽക്കൊള്ളയാണ് സ്പ്രിംഗ്ളർ കരാർ എന്ന് ഡി. അശ്വിനീ ദേവ് ആരോപിച്ചു.
നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിലംഗം മഠത്തിൽ ബിജു, മണ്ഡലം ഭാരവാഹികളായ ആർ.രാജേഷ്, ജെ.മുരളീധരൻ, പി.കെ.സജി , അഡ്വ.കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു