ഹരിപ്പാട് : പാചക, വിളമ്പ് തൊഴിലാളികൾക്ക് ഇടക്കാല ആശ്വാസമായി ധനസഹായം അനുവദിക്കണമെന്ന് സംസ്ഥാന സ്വതന്ത്ര പാചക തൊഴിലാളി യൂണിയൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സ്ത്രീകൾ ഉൾപ്പടെയുള്ള വിളമ്പ് തൊഴിലാളികൾ കഷ്ടത അനുഭവിക്കുകയാണ്. തൊഴിൽ സുരക്ഷ ഉറപ്പില്ലാത്ത സാഹചര്യത്തിൽ തൊഴിലാളികളുടെ ക്ഷേമത്തിനും നിലനില്പിനുമായി പ്രത്യേക സുരക്ഷ പാക്കേജ് നടപ്പിലാക്കണമെന്നും സംസ്ഥാന പ്രസിഡന്റ്‌ പി. കുഞ്ഞു മുഹമ്മദ്‌, സെക്രട്ടറി ഷുക്കൂർ, സതീഷ്, രമ്യ, ബിന്ദു, സുമ, സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.