ഹരിപ്പാട്: കൊവിഡിന്റെ മറവിൽ സ്പ്രിംഗ്ളർ അഴിമതിക്കെതിരെ യൂത്ത് കോൺഗ്രസ് കുമാരപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമാരപുരം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷാഹുൽ ഉസ്മാൻ, സുജിത്, നിധീഷ് മുരളി,ഷാരോൺ, സുരാജ്, പ്രശാന്ത്, ജീഷ്ണു, മഹേഷ്, സുമേഷ്, പ്രവീൺ, അനന്ദു, ഹക്കിം എന്നിവർ നേതൃത്വം നല്കി, തുടർന്ന് പഞ്ചായത്തിലെ പട്ടിക വർഗ കോളനി ആയ ചെന്നാട്ട് കോളനിയിൽ പോഷകാഹരവിതരണവും നടത്തി. ഗ്ലമി വാലടി, സത്താർ രാജേഷ്ബാബു, സോമൻ എന്നിവർ നേതൃത്വം നൽകി.