ആലപ്പുഴ: പൗരന്മാരുടെ അനുവാദമില്ലാതെ ആരോഗ്യ ഡേറ്റ തട്ടിയെടുത്ത് വിൽക്കുന്ന കമ്പനിയാണ് സ്പ്രിൻക്ളർ എന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആരോപിച്ചു. സ്പ്രിംഗ്ലർ കരാർ പൂർണ്ണമായും റദ്ദാക്കണമെന്നും, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് സ്പ്രിംഗ്ലറുമായുള്ള ഇടപാടുകൾ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ ധർണയുടെ ജില്ലാ തല ഉദ്ഘാടനം മിനി സിവിൽ സ്റ്റേഷനു മുന്നിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിജിൻ ജോസഫ് അദ്ധൃക്ഷത വഹിച്ചു. നേതാക്കളായ സരുൺ റോയി, തായ്ഫുദ്ദീൻ മൂരിക്കുളം , സജിൽ ഷെരീഫ്, രാഹുൽ കൃഷ്ണൻ എന്നിവർ പങ്കെടുത്തു.ജില്ലയിലെ 405 കേന്ദ്രങ്ങളിൽ ധർണ നടത്തി.