ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം കാർത്തികപ്പള്ളി യൂണിയനിലെ പള്ളിപ്പാട് 272-ാം നമ്പർ ശാഖയിലെ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം 26,27തീയതികളിൽ നടക്കും. മുട്ടം-പള്ളിപ്പാട് റോഡിന് പടിഞ്ഞാറു ഭാഗത്തെ ശാഖാഅംഗങ്ങൾക്ക് 26നും കിഴക്കുഭാഗത്തെ അംഗങ്ങൾക്ക് 27നുമാണ് കിറ്റ് വിതരണം. ശാഖാ പ്രസിഡന്റ് എൻ.രഘുനാഥൻ വിതരണം നടത്തും. വൈസ് പ്രസിഡന്റ് കെ.രവീന്ദ്രൻ, സെക്രട്ടറി എം.സത്യദേവൻ മംഗലപ്പള്ളി, യൂണിയൻ കമ്മിറ്റി അംഗം ടി.സതീശൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സി.വിജയൻ, വി.ശ്രീജിത്ത്, വനിതാസംഘം പ്രസിഡന്റ് ശ്രീകലാദേവി, സെക്രട്ടറി ഗീതാരവീന്ദ്രൻ എന്നിവർ പങ്കെടുക്കും.