ഹരിപ്പാട്: എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ മഹാദേവികാട് 262-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ശാഖാംഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം നടന്നു. യൂണിയൻ സെക്രട്ടറി അഡ്വ.ആർ.രാജേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. 310 കുടുംബങ്ങൾക്ക് കിറ്റ് നൽകിയെന്ന് പ്രസിഡന്റ് കെ.പ്രതാപൻ, സെക്രട്ടറി എ.കെ.പ്രദീപ് എന്നിവർ അറിയിച്ചു