ആലപ്പുഴ: സി.പി.ഐയുടെ നേതൃത്വത്തിൽ ജില്ലയിൽ പച്ചക്കറി കൃഷി,കന്നുകാലി വളർത്തൽ,മുട്ടക്കോഴി,താറാവ് വളർത്തൽ,മത്സ്യ കൃഷി എന്നിവ ആരംഭിക്കുന്നതിനുള്ള പദ്ധതി 29 ന് തുടങ്ങും. രാവിലെ 10 ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഓൺ ലൈൻ വഴി ജില്ലാ തല ഉദ്ഘാടനം നിർവ്വഹിക്കും .10.30 ന് മണ്ഡലം തല ഉദ്ഘടനവും 11 ന് ലോക്കൽ തല ഉദ്ഘടനവും നടക്കും.മികച്ച കർഷകർക്ക് ലോക്കൽ,മണ്ഡലം,ജില്ലാ തലത്തിൽ പിന്നീട് അവാർഡുകളും നൽകും.എല്ലാ വിഭാഗം ജനങ്ങളെയും സഹകരിപ്പിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പിലാക്കുകയെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അറിയിച്ചു.