ഹരിപ്പാട് : എസ്. എൻ. ഡി. പി യോഗം കാർത്തികപ്പള്ളി യൂണിയൻ തൃക്കുന്നപ്പുഴ ടൗൺ 5227ാം നമ്പർ ശാഖാ യോഗം പരിധിയിൽ വരുന്ന 250 ഓളം അർഹരായ കുടുംബങ്ങൾക്ക് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഹായമായി ഭക്ഷ്യസാധന കിറ്റുകൾ വിതരണം ചെയ്തു. ശാഖായോഗം പ്രസിഡന്റ് വി.വേണുഗോപാൽ, സെക്രട്ടറി എൻ.സത്യൻ, യൂണിയൻ കൗൺസിലർ ഡി.ഷിബു, വൈസ് പ്രസിഡന്റ് എം.രഘുവരൻ, ശാഖാ മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, യൂത്ത് മൂവ്മെൻ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി.