ഹരിപ്പാട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുമാരപുരം സർവീസ് സഹകരണ ബാങ്ക് 1449 ന്റെ സംഭാവന നൽകി. 5ലക്ഷം രൂപയും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും പ്രഡിഡന്റിന്റെ ഒരു മാസത്തെ ഓണറേറിയം ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസ് എന്നിവയും ഉൾപ്പടെ ഏഴുലക്ഷം രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് എം.സത്യപാലൻ ജോയിന്റ് രജിസ്ട്രാർ പ്രവീൺ ദാസിന് കൈമാറി. ഭരണസമിതി അംഗങ്ങളായ സി.എസ്. രഞ്ജിത് ,കരുണൻ, സിദ്ധാർത്ഥൻ, ബാങ്ക് സെക്രട്ടറി ഡി.ശ്രീജിത്ത്,ആർ.ബിജു എന്നിവർ പങ്കെടുത്തു.