ambala

അമ്പലപ്പുഴ : ലോക്ക് ഡൗൺ കാലത്തെ വിരസത അകറ്റാൻ പെയിന്റിംഗ് ബ്രഷ് കൈയിലെടുത്ത ആർഷഗംഗയുടെ കരവിരുതിൽ കുപ്പികളിൽ തെളിഞ്ഞത് വർണ്ണച്ചിത്രങ്ങൾ. ഉപേക്ഷിച്ചിട്ടിരുന്ന കുപ്പികളാണ് ആർഷയ്ക്ക് വരയ്ക്കാനുള്ള കാൻവാസ്. പുന്നപ്ര അറവുകാട് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആർഷ ഗംഗ ഫാബ്രിക് കളറുകൾ ഉപയോഗിച്ചാണ് കുപ്പികളിൽ പടം വരയ്ക്കുന്നത്. ചിത്രകല അഭ്യസിക്കാത്ത ആർഷയുടെ ജന്മനാ ഉള്ള വാസനയിൽ വിരിഞ്ഞ ചിത്രങ്ങൾ കുപ്പികളിൽ മാത്രമല്ല, വീടിന്റെ ചുവരുകളിലും നിറയുന്നു. പുന്നപ്ര പടിഞ്ഞാറേ തയ്യിൽ മഹേഷിന്റെയും പൊതു പ്രവർത്തകയായ സുനിത മഹേഷിന്റെയും മകളാണ്. സഹോദരൻ: ആർഷനന്ദൻ.