മാവേലിക്കര : എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കര യൂണിയന്റെ പ്രവർത്തനോദ്ഘാടനം യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി യൂണിയൻ ആസ്ഥാനത്തെ ഗുരുക്ഷേത്രത്തിൽ ഭദ്രദീപം തെളിയിച്ച് നിർവ്വഹിച്ചു അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി ജോയിന്റ് കൺവീനർമാരായ എം.എൻ.ഹരിദാസ്, ഗോപൻ ആഞ്ഞലിപ്ര, കമ്മറ്റി അംഗങ്ങളായ വിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ എന്നിവർ വിവിധ സാമൂഹിക ക്ഷേമ പദ്ധതികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ചാരുംമൂട് യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറത്ത്, കൺവീനർ ബി.സത്യപാൽ, വൈസ് ചെയർമാൻ ആർ.രഞ്ജിത്ത്, മാന്നാർ യൂണിയൻ ചെയർമാൻ ഡോ.വിജയകുമാർ, കൺവീനർ ജയലാൽ.എസ്.പടിത്തറ, കമ്മറ്റി അംഗം ദയകുമാർ ചെന്നിത്തല, ശ്രീജിത്ത്, അജി പേരാത്തേരിൽ, ഡി.അഭിലാഷ് എന്നിവർ പങ്കെടുത്തു.
മാവേലിക്കര യൂണിയനിൽ നിന്നും കായംകുളം യൂണിയനിലേക്ക് നാല് ശാഖാ യോഗങ്ങൾ മാറ്റുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉത്തരവ് അഡ്വ.സിനിൽ മുണ്ടപ്പള്ളിയിൽ നിന്നും കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഏറ്റുവാങ്ങി. പനക്കൽ ദേവരാജൻ, വിഷ്ണു, സതീഷ് കായംകുളം എന്നിവർ പങ്കെടുത്തു.
പ്രവർത്തന ഉദ്ഘാടനത്തിന് മുന്നോടിയായി യൂണിയൻ ആസ്ഥാനത്തെ ഗുരുക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾക്ക് ക്ഷേത്ര ശാന്തി സച്ചിൻ മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് മാവേലിക്കര, ചാരുംമൂട്, മാന്നാർ, കായംകുളം യൂണിയനുകളിലെ ഭാരവാഹികൾ ടി.കെ.മാധവന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.