ഹരിപ്പാട്: കുമാരപുരം ഗ്രാമ പഞ്ചായത്ത് ഹെൽത്ത് സെന്ററിലേക്ക് എസ്. എൻ. ഡി. പി യോഗം കാട്ടിൽ മാർക്കറ്റ് 1101 നമ്പർ ശാഖായോഗം നൽകിയ 250 സാനിട്ടൈസറും 500 മാസ്ക്കും ശാഖാ പ്രസിഡന്റ് താരാ സുതനും സെക്രട്ടറി എം.കുട്ടപ്പനും പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറിന് കൈമാറി. പ്രഡിഡന്റ് സുരേഷ് കുമാറിനെയും ഒന്നാം വാർഡിന്റെ ചുമതലയുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അർച്ചനയെയും ആശാ വർക്കർമാരായ ഷൈലയേയും വാദ്യാവതിയെയും പൊന്നാട അണിയിച്ച് ആദരിച്ചു. സുഗേഷ്, ഗ്ലമി വാലടിയിൽ, വനിതാ സംഘം സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായ യമുന, പ്രസിഡന്റ് രമണി, രതീഷ് കുമാർ, സദാനന്ദൻ, ശോഭ, സുലഭ, കമല എന്നിവർ പങ്കെടുത്തു.