കുട്ടനാട് : ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ ജന്മദിനത്തോടനുബന്ധിച്ച്, കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിലും പ്രവർത്തിക്കുന്ന കമ്മ്യൂറ്റി കിച്ചണുകളിലേക്ക് കുട്ടനാട് നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറികൾ നൽകി. ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി സന്തോഷ് ശാന്തി, രാമങ്കരി ഗ്രാമപഞ്ചായത്ത് അംഗളായ പി.ജെ. അശോക് കുമാർ, സജിവ് ഉതുംന്തറ എന്നിവർക്ക് പച്ചക്കറികൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.പി.വി. സന്തോഷ്, വിനോദ് മേപ്രാശ്ശേരി, എ.എസ്.ബിജു അഞ്ചിൽ ,സുശീല മോഹൻ, പി.ആർ.രതീഷ്, രഞ്ചു കാവാലം, പി.സി. പവിത്രൻ, ഷാജി ചെമ്പക്കോട്, രമേശൻ, ശിവൻ ചെമ്പകശേരി, റെജി ചേന്നാട് രാജു കട്ടത്ര, നിഥിൻ മുട്ടൽ ,സുനോജ് കാവാലം എന്നിവർ നേതൃത്വം നൽകി.