ഹരിപ്പാട്: സ്പ്രിംക്ളർ ഇടപാടിൽ അഴിമതി നടത്തുകയും യൂത്ത് കോൺഗ്രസ് നേതാവ് സുഹൈലിനെ വധിക്കാൻ ശ്രമിച്ച വരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടിനെതിരെയും കെ.എസ്.യു ഹരിപ്പാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലത്തി​ൽ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എം.ശ്രീക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്നേഹ ആർ.വി, ജില്ലാ സെക്രട്ടറിമാരായ അനന്തനാരായണൻ, ഷിയാസ്, നകുലൻ, ശ്രീജിത്ത്, വൈശാഖ്, ഷാനിൽ സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.