ആലപ്പുഴ : ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ജില്ലയിൽ സ്വീകരിക്കാവുന്ന നിയന്ത്റണങ്ങൾക്കും ഇളവുകൾക്കും മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ കളക്ടർ എം.അഞ്ജന ഉത്തരവ് പുറപ്പെടുവിച്ചു. മേയ് 3 വരെയാണ് നിയന്ത്രണം. ഒരു ഇളവും ഹോട്ട് സ്‌പോട്ട് ആയിട്ടുളള പ്രദേശങ്ങൾക്ക് ബാധകമല്ല.

ഓട്ടോ,ടാക്സി പാടില്ല

 അനുവദനീയം : അടിയന്തിര സേവന വിഭാഗം,അവശ്യസാധനങ്ങളുടെ ചരക്കു ഗതാഗതം (രണ്ട് ഡ്രൈവർമാർ, ഒരു സഹായി).

 നിയന്ത്റണവിധേയം: അന്തർ ജില്ലാ വാഹനഗതാഗതം (പാസുകൾക്കു വിധേയമായി). ഒ​റ്റ നമ്പർ വാഹനങ്ങൾ (തിങ്കൾ, ബുധൻ, വെളളി),ഇരട്ട നമ്പർ(ചൊവ്വ, വ്യാഴം, ശനി).ഞായറാഴ്ച അടിയന്തര ആവശ്യങ്ങൾക്ക് മാത്രം.
വനിതകൾ,അംഗപരിമിതർ,അവശ്യസർവ്വീസ് മേഖലയിലുള്ളവർ ഓടിക്കുന്ന വാഹനങ്ങൾക്കും ഇലക്ട്രിക് വാഹനങ്ങൾ ഓടിക്കുന്നവർക്കും ദിവസനിയന്ത്റണം ബാധകമല്ല.നാലുചക്ര വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ രണ്ടുപേർ മാത്രം. ലോക്ക് ഡൗണിൽ നിന്നും ഇളവ് നൽകിയിട്ടുള്ള വിഭാഗങ്ങളിൽ ജോലിചെയ്യുന്ന എല്ലാവർക്കും തങ്ങളുടെ ജോലി സ്ഥലത്തേയ്ക്കും തിരിച്ചുമുള്ള യാത്ര.
 ഇരുചക്രവാഹനങ്ങൾ: ഒരാൾ മാത്രം (കുടുംബാംഗമാണെങ്കിൽ പിന്നിലൊരാൾ).

അനുവദനീയമല്ലാത്തവ: പൊതുഗതാഗത സംവിധാനം,ഓട്ടോ,ടാക്സി.

സർക്കാർ സ്ഥാപനങ്ങൾ
(തിങ്കൾ മുതൽ വെള്ളിവരെ 5 പ്രവൃത്തി ദിനങ്ങൾ)
എല്ലാ ജീവനക്കാരും മാസ്‌ക് ധരിക്കുകയും ഓഫീസ് മേധാവികൾ സാമൂഹിക അകലം, ശുചിത്വം, സാനിട്ടൈസർ, ഹാൻഡ് വാഷ് എന്നിവ ഉറപ്പുവരുത്തുകയും വേണം.

പൂർണ്ണമായും പ്രർത്തിക്കേണ്ടവ : ആരോഗ്യം,പൊലീസ്,ഹോംഗാർഡ്,സിവിൽ ഡിഫൻസ്,ഫയർഫോഴ്സ്,റവന്യൂ,വിവരപൊതുജന സമ്പർക്ക വകുപ്പ്,ജയിൽ,ലീഗൽ മെട്രോളജി,നഗരസഭ,പഞ്ചായത്ത്,സഹകരണ ബാങ്കുകൾ,എൻ.ഐ.സി, എഫ് .സി.ഐ, എൻ.സി.സി, നെഹ്റു യുവകേന്ദ്ര, ഓഫീസുകൾ,കസ്​റ്റംസ്.

വിലക്കില്ലാത്ത മേഖലകൾ

: കാർഷിക മേഖല,വൈദ്യുതി മേഖല,കുടിവെള്ള വിതരണം,ആരോഗ്യ മേഖല,മഴക്കാല പൂർവ്വ മുന്നൊരുക്കങ്ങളും ശുചീകരണ പ്രവർത്തനങ്ങളും..നിർമ്മാണ മേഖല റോഡ്/പാലം/ ഇറിഗേഷൻ ജോലികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കെട്ടിടങ്ങൾ. ജലവിതരണം ടെലികോം ഒപ്റ്റിക്കൽ ശൃഖലകൾ സ്ഥാപിക്കൽ,.
 ബാങ്കുകൾ, എ.ടി.എം,സർക്കാർ ധനകാര്യ സ്ഥാപനങ്ങൾ,നോൺ ബാങ്കിംഗ് ധനകാര്യ സ്ഥാപനങ്ങൾ (മിനിമം ജീവനക്കാർ),മൈക്രോ ഫിനാൻസ് സ്ഥാപനങ്ങൾ ,കോ ഓപ്പറേ​റ്റീവ് ക്റെഡി​റ്റ് സൊസൈ​റ്റികൾ,ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, ഹൈവേയിലുളള ട്രക്ക് റിപ്പയറിംഗ് സ്ഥാപനങ്ങൾ,ഇ കോമേഴ്സ് സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ,ഗ്യാസ്ഏജൻസികൾ,അക്ഷയ സെന്ററുകൾ,അവശ്യസാധനങ്ങൾ വില്ക്കുന്ന കടകൾ (രാവിലെ 7 മുതൽ വൈകിട്ട് 5 മണിവരെ), ദൃശ്യ, പത്ര മാധ്യമങ്ങൾ, ഡി.​ടി.എച്ച്, കേബിൾ സേവനദാതാക്കൾ,കൊറിയർ സർവ്വീസ്,ഹോം സർവ്വീസ്,ഇലക്ട്രീഷ്യൻമാർ, പ്ലംബർമാർ, മോട്ടോർ മെക്കാനിക്കുകൾ,കാർപെന്റർമാർ,ഹോം നഴ്സുമാർ
 കയർ, കശുവണ്ടി, ഖാദി, നാളികേരം, വെളിച്ചെണ്ണ മേഖലകൾ
മത്സ്യഉത്പാദന മേഖലയിലെ മത്സ്യകൃഷി, സംസ്‌ക്കരണം, പാക്കിംഗ്, വിളവെടുപ്പ്, ശീതീകരണം, വിതരണം, വിപണനം, ഹാച്ചറികൾ, ഫീഡ് പ്ലാന്റ്സ്, വാണിജ്യ അക്വോറിയങ്ങൾ, മത്സ്യവിത്തും മത്സ്യത്തീ​റ്റയും.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളോ സർക്കാർ അംഗീകൃത ഏജൻസികളോ നടത്തുന്ന ജലവിഭവ, ശുചീകരണ, മാലിന്യ ശേഖരണ മേഖലയിലെ പ്രവർത്തനങ്ങൾ,ധാന്യം പൊടിക്കുന്ന മില്ല്. സ്വകാര്യ സുരക്ഷാ സേവനങ്ങളും സൗകര്യങ്ങളും.


ഹോട്ടലുകളിൽ പാഴ്സൽ മാത്രം

 ഹോട്ടലുകൾ (പാഴ്സലുകൾ നല്കാൻ മാത്രം അനുമതി), ഇരുത്തി ഭക്ഷണം നല്കരുത്. (രാവിലെ 7 മുതൽ രാത്റി 8 വരെ). രാത്രി 10 വരെ ഓൺലൈൻ / ഹോം ഡെലിവറി ആകാം)
 മത്സ്യബന്ധനവും വില്പനയും (5പേരിൽ അധികമില്ലാത്ത 25എച്ച്പി/32അടി പരമാവധി ഉളള വളളങ്ങൾ മാത്രം) ലേലം പാടില്ല, വളളം പോകുന്നതും വരുന്നതും അർത്തുങ്കൽ, തോട്ടപ്പള്ളി, വലിയഴീക്കൽ, പൊള്ളേത്തൈ (ശാസ്ത്റി ജംഗ്ഷൻ) എന്നിവടങ്ങളിൽ മാത്രം
 ബേക്കറികൾ: കടകളിൽ ആളെ പ്രവേശിപ്പിച്ച് ഭക്ഷ്യവസ്തുക്കൾ കഴിക്കാനോ കുടിക്കാനോ നൽകാൻ പാടില്ല.
 നിർമ്മാണ മേഖലയിലെ കടകൾ (സിവിൽ& ഇലക്ട്രിക്കൽസ്) (തിങ്കൾ, ബുധൻ, വെളളി)
ഇലക്ട്റിക്കൽ, ഇലക്ട്രോണിക്ക്, ഉപകരണങ്ങളുടെ അ​റ്റകു​റ്റപ്പണി നടത്തുന്ന സ്ഥാപനങ്ങൾ (തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ )
ഇലക്ട്രിക് ഫാനുകൾ വിൽക്കുന്ന കടകൾ (തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ)


 അടഞ്ഞു കിടക്കേണ്ടത്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ, പാർക്കുകൾ, ജിംനേഷ്യങ്ങൾ, കായികകേന്ദ്രങ്ങൾ, വിനോദകേന്ദ്രങ്ങൾ, ആഡി​റ്റോറിയങ്ങൾ, അസംബ്ലിഹാളുകൾ,ആത്മീയ കൂട്ടായ്മകളും മ​റ്റ് കൂടിച്ചേരലുകളും., അങ്കണവാടികൾ (പോഷകാഹാര വിതരണം 15 ദിവസത്തിലൊരിക്കൽ വീടുകളിൽ),ബാർബർ ഷോപ്പുകൾ,ലേഡിസ്​റ്റോറുകൾ,ബ്യൂട്ടി പാർലറുകൾ,ടെക്സ്‌​റ്റൈലുകൾ,സ്​റ്റുഡിയോകൾ,ചെരിപ്പുകടകൾ,ജൂസ് കടകൾ,തട്ടുകടകൾ,തയ്യൽക്കടകൾ,ചായയും പാനീയങ്ങളും വിൽക്കുന്ന പെട്ടിക്കടകൾ,
സ്വർണ്ണ കടകൾ പുകയിലയുടെ ഉപയോഗവുംവില്പനയും