ambala

അമ്പലപ്പുഴ: ദേശീയ പാതയിൽ വണ്ടാനം ഭാഗത്ത് വിദേശികൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു.ആർക്കും പരിക്കില്ല. ദേശീയ പാതയിൽ വണ്ടാനം പോസ്റ്റ് ഓഫീസിന് സമീപം വെള്ളിയാഴ്ച ഉച്ചക്കായിരുന്നു അപകടം.തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കു ശേഷം എറണാകുളത്തേക്ക് മടങ്ങിയ 2 സൗദി സ്വദേശികൾ സഞ്ചരിച്ച ഇന്നോവാ കാറിൽ മത്സ്യഫെഡിന്റെ വാഹനമിടിച്ചായിരുന്നു അപകടം. വിദേശികളെ മറ്റൊരു വാഹനത്തിൽ കയറ്റി വിട്ടു.