s

 26ന് ഹൈദരാബാദിലേക്ക് തിരിക്കും

ചേർത്തല : കണ്ണിന് അപൂർവ കാൻസർ ബാധിച്ച ഒന്നരവയസുകാരി അൻവിതയ്ക്ക് മൂന്നാംഘട്ട ചികിത്സയ്ക്ക് സർക്കാർ ഇടപെടലിൽ വഴിതെളിയുന്നു. 26ന് രാവിലെ 6ന് അൻവിതയും മാതാപിതാക്കളും ഹൈദരാബാദിലേക്ക് യാത്രതിരിക്കും.

റെ​റ്റിനോ ബ്ലാസ്‌​റ്റോമ ബാധിച്ച ചേർത്തല മുനിസിപ്പൽ 24-ാം വാർഡിൽ കിഴക്കേ നാൽപ്പത് മുണ്ടുവെളി വിനീത് വിജയന്റെ മകളാണ് അൻവിത. ഹൈദരാബാദിലെ ഹൈദരാബാദിലെ എൽ.വി പ്രസാദ്,അപ്പോളോ ആശുപത്രികളിലായാണ് അൻവിതയുടെ ചികിത്സ നടക്കുന്നത്. ലോക്ക് ഡൗൺ നിയന്ത്റണത്തിൽ, രണ്ടാം ഘട്ട ചികിത്സയ്ക്കായി ഹൈദരാബാദിലേക്ക് പോകാൻ കഴിയുമോയെന്ന ആശങ്കകൾക്കിടയിൽ സർക്കാർ ഇടപെടലിൽ 20 ദിവസം മുമ്പ് യാത്രാസൗകര്യമൊരുക്കി. രണ്ടാംഘട്ടം കീമോ കഴിഞ്ഞ് അൻവിതയും കുടുംബവും നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു.
28നാണ് മൂന്നാം ഘട്ട ചികിത്സ തുടങ്ങുന്നത്. ലോക്ക് ഡൗൺ നിയന്ത്റണത്തിലെ ആദ്യയാത്രയിൽ ഓരാഴ്ചയോളം ഹൈദരാബാദിൽ തങ്ങിയായിരുന്നു ചികിത്സ.ഇപ്പോഴത്തെ ടാം യാത്രയിലും അതേ സംവിധാനങ്ങൾ തന്നെ സർക്കാർ അനുവദിച്ചു നൽകിയതായി വിനീത് വിജയൻ പറഞ്ഞു.ഇതിനുള്ള രേഖകൾ ഡി.ജി.പിയിൽ നിന്നും ജില്ലാകളക്ടറിൽ നിന്നും അൻവിതയുടെ കുടുംബത്തിന് കൈമാറി.മകളുടെ കണ്ണുകൾ എങ്ങനെയും സംരക്ഷിക്കുമെന്ന മന്ത്റി ശൈലജയുടെ വാക്കുകൾ തുണയായതായി മാതാപിതാക്കൾ പറഞ്ഞു.സോഷ്യൽ സെക്യൂരി​റ്റി മിഷൻ നിർദ്ദേശപ്രകാരം ചേർത്തലയിലെ സാന്ത്വനം പെയിൻ ആൻഡ് പാലിയേ​റ്റർ കെയർ സൊസൈ​റ്റിയുടെ ഹൈടെക് ആംബുലൻസിലാണ് വീണ്ടും യാത്ര. ആദ്യയാത്രയിൽ കൂടെ ഉണ്ടായിരുന്ന ഡ്രൈവർമാരായ എം.മനോജും,ആർ.രാജീസും തന്നെയാണ് ഇക്കുറിയും ഒപ്പമുള്ളത്.