മാവേലിക്കര: പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് വ്യത്യസ്തമായ ഗുരുപ്രതിഷ്ഠാ ദിനാഘോഷവുമായി എസ്.എൻ.ഡി.പി യോഗം പള്ളിക്കൽ 323-ാം നമ്പർ ശാഖ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശാഖയിലെ നൂറു കണക്കിന് പേർക്കാണ് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തത്. പ്രതിഷ്ഠാ ദിനാഘോഷം. ഭരണസമിതി ചെയർമാൻ ശ്രീജിത്ത്.ഡി ഉദ്ഘാടനം ചെയ്തു. കൺവീനർ ഡി.അഭിലാഷ്, വൈസ് ചെയർമാൻ പി.സുശീലൻ, കെ.ദേവരാജൻ, ടി.കെ ശശിധരൻ, ഡി.ഭദ്രൻ, കെ.വിദ്യാധരൻ, സരസൻ, രാജമ്മ പുരുഷൻ, മനോജ്, സജീവ് എന്നിവർ നേതൃത്വം നല്‍കി.