മാവേലിക്കര: അഖിലഭാരത അയ്യപ്പ സേവാസംഘം മാവേലിക്കര യൂണിയൻ ഈരേഴ ശാഖയുടെ നേതൃത്വത്തിൽ കോവിഡ്-19 ദുരിതാശ്വാസത്തിന്റെ ഭാഗമായി ഒരു മുറം പച്ചക്കറി കിറ്റ് വിതരണം നടത്തി. ശാഖാ പ്രസിഡന്റ് ഡോ.ആർ. ശശിധരൻപിള്ള വിതരണോദ്ഘാടനം നിർവഹിച്ചു. രക്ഷാധികാരി രവി മഠത്തിൽ, സെക്രട്ടറി സുരേന്ദ്രൻ, തങ്കപ്പൻ നായർ, ശിവാനന്ദൻ, ഗോപാലകൃഷ്ണൻ, രമണി, സുഭദ്ര എന്നിവർ നേതൃത്വം നൽകി.