ആലപ്പുഴ: അഞ്ചിൽ താഴെ തൊഴിലാളികളുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നിബന്ധനകൾക്ക് വിധേയമായി തുറന്ന് പ്രവർത്തിക്കാനുള്ള അനുമതി നൽകണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീനും ജനറൽ സെക്രട്ടറി രാജു അപ്‌സരയും ആവശ്യപ്പെട്ടു.

വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ സാധിക്കാത്തതിനാൽ കടകളിൽ സ്റ്റോക്ക് ചെയ്തിരുന്ന സാധനങ്ങൾ നാശിക്കുകയാണ്. സ്ഥാപനങ്ങളെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികളും കുടുംബങ്ങളും പട്ടിണിയിലായി.

ലോക്ക് ഡൗൺ കാരണം കടുത്ത ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്കും തൊഴിലാളികൾക്കും സർക്കാർ അടിയന്തര ധനസഹായം അനുവദി

ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ധനകാര്യമന്ത്രി എന്നിവർക്ക് നിവേദനം നൽകി