a

മാവേലിക്കര: സ്പ്രിൻക്ലർ സി.ഇ.ഒ രാജി തോമസിന്റെ മാവേലിക്കരയിലെ വസതി ബി.ജെ.പി ഉപരോധിച്ചു. കരാർ റദ്ദാക്കണമെന്നും ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച സമരത്തിന്റെ ഭാഗമായാണ് ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റി ഉപരോധം നടത്തിയത്. സമരം ബി.ജെ.പി ദക്ഷിണ മേഖലാ പ്രസിഡന്റ് കെ.സോമൻ ഉദ്ഘാടനം ചെയ്തു.

ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ.അനൂപ് അദ്ധ്യക്ഷനായി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.വി.അരുൺ, ഹരീഷ് കാട്ടൂർ, മണ്ഡലം ട്രഷറർ കെ.എം.ഹരികുമാർ, സന്തോഷ് കുമാർ മറ്റം, ജീവൻ ആർ ചാലിശേരിൽ, എസ്.ആർ അശോക് കുമാർ, എസ്.രാജേഷ്, സുജിത്ത് ആർ.പിള്ള, ദേവരാജൻ എന്നിവർ സംസാരിച്ചു.