മാവേലിക്കര: സ്വാഭാവിക സാഹചര്യങ്ങളിൽ മരണപ്പെട്ട പ്രവാസികളുടെ മൃതദേഹം നാട്ടിലേക്ക് കാർഗോ വിമാനത്തിൽ കൊണ്ടുവരാനുള്ള അനുമതി പോലും നിഷേധിച്ച കേന്ദ്ര സർക്കാരിന്റെ നടപടി പ്രകൃതമാണെന്നു കോൺഗ്രസ് ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. കോവിഡ് ബാധിതരല്ലാതെ മരി​ച്ച നിരവധി മലയാളി പ്രവാസികളുടെ മൃതശരീരങ്ങൾ,കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കാതെ വിവിധ ഗൾഫ് രാജ്യങ്ങളിൽ മോർചറികളിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്വാഭാവിക സാഹചര്യങ്ങളിൽ മരി​ച്ച പ്രവാസികളുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് കാർഗോ വിമാനങ്ങളിൽ കൊണ്ട് വരുന്നത് പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി ഡോ.ജയശങ്കറിന്‌ കത്തയച്ചതായി കൊടിക്കുന്നിൽ സുരേഷ്‌ അറി​യി​ച്ചു.