chakkulam

ചക്കുളത്തുകാവ്: ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിൽ ഭക്തർക്ക് വഴിപാട് നടത്താൻ വാട്ട്സ് ആപ്പിലൂടെ വഴിയൊരുക്കുകയാണ് ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. ശ്രീ ചക്കുളത്തമ്മ ദേവി എന്ന പേരിൽ നിലവിൽ മൂന്ന് ഗ്രൂപ്പുകളാണുള്ളത്. ഗ്രൂപ്പിലേക്ക് വിശ്വാസികൾക്ക് തങ്ങളുടെ പേരും, നാളും എഴുതിയിടാം. പേരുകൾ എല്ലാം പ്രിന്റ് എടുത്ത് വെള്ളിയാഴ്ച ദിവസങ്ങളിൽ ക്ഷേത്രത്തിൽ അർച്ചന നടത്തും. തികച്ചും സൗജന്യമായാണിത്. ഇതിന് പുറമേ ഗ്രൂപ്പുകളിൽ സന്ധ്യയ്ക്ക് വോയ്‌സ് മെസേജായി നാമജപവും ഭക്തരുടെ വകയായി നടക്കുന്നുണ്ട്. കൊവിഡ് രോഗത്തിൽ നിന്നും ലോകത്തിന്റെ പൂർണ മോചനത്തിനായി വെള്ളിയാഴ്ച പ്രത്യേക പ്രാർഥനയും നടത്തും. മുഖ്യ കാര്യദർശി രാധാകൃഷ്ണൻ നമ്പുതിരി, കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി,ദുർഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് വഴിപാടുകൾ നടത്തുക. നിലവിൽ മൂന്ന് ഗ്രൂപ്പുകളിലായി 740 അംഗങ്ങളുണ്ട്. മൂവായിരം അർച്ചനകൾക്ക് പേരുീൾ കിട്ടിയിട്ടുണ്ട്. അടുത്ത ദിവസം നാലാമതൊ ഗ്രൂപ്പ് കൂടി തുടങ്ങും.