ചേർത്തല:ലോക്ക് ഡൗൺ ലംഘിച്ച് നിരത്തിലിറങ്ങിയതിനെ തുടർന്ന് പൊലീസ് പിടികൂടിയ വാഹനങ്ങൾ ഉടമകൾക്ക് തിരികെ നൽകി തുടങ്ങി.നിശ്ചിത പിഴ ഈടാക്കിയാണ് വാഹനങ്ങൾ വിട്ടുകൊടുക്കുന്നത്. ഇരുചക്ര വാഹനത്തിന് 1000 വും കാറിന് 2000 വും ടെവാനിന് 4000 വും ലോറി, ബസ് എന്നിവയ്ക്ക് 5000 രൂപയുമാണ് പിഴ ഈടാക്കുന്നത്.