ചേർത്തല:സംസ്ഥാന സർക്കാർ കുടുംബശ്രീകൾക്ക് പ്രഖ്യാപിച്ചിട്ടുള്ള പലിശരഹിത വായ്പാ പദ്ധതിയായ മുഖ്യമന്ത്റിയുടെ സഹായഹസ്തത്തിന്റെ ചെക്കു വിതരണം സഹകരണ വകുപ്പ് ചേർത്തല അസി. രജിസ്ട്രാർ കെ. ദീപു കഞ്ഞിക്കുഴി സി.ഡി.എസ് ചെയർപേഴ്‌സൻ ബിജി അനിൽകുമാറിന് കൈമാറി നിർവഹിച്ചു.352 കുടുംബശ്രീ യൂണിറ്റുകളിലായി 'രണ്ടേകാൽ കോടി രൂപയാണ് ബാങ്ക് വിതരണം ചെയ്യുന്നത്.ചടങ്ങിൽ എസ്.രാധാകൃഷ്ണൻ,ബാങ്ക് പ്രസിഡന്റ് എം.സന്തോഷ് കുമാർ,ജി.മുരളി,ജി.ഉദയപ്പൻ,സെക്രട്ടറി പി.ഗീത എന്നിവർ പങ്കെടുത്തു