shajilal

കായംകുളം : കഴിഞ്ഞ 20ന് യു.എ.ഇയിലെ റാസൽഖൈമയിൽ മരിച്ച പുല്ലുകുളങ്ങര കീരിക്കാട് തെക്ക് കുന്നുങ്കൽ ഷജിഭവനം ഷജിലാലിന്റെ (45) മൃതദേഹം നാട്ടിൽ എത്തിക്കാൻ കഴിഞ്ഞില്ല. മൃതദേഹം വ്യാഴാഴ്ച രാവിലെ കാർഗോ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുവരാനിരിക്കെ കേന്ദ്രത്തിന്റെ വിലക്ക് തടസമാവുകയായിരുന്നു. ഷജിക്ക് 20ന് പുലർച്ചെയാണ് താമസ സ്ഥലത്തുവച്ച് നെഞ്ച് വേദന അനുഭവപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. തുടർന്ന് മോർച്ചറിയിലാക്കിയ മൃതദേഹം ദുബായിലുണ്ടായിരുന്ന സഹോദരൻ ഷിബുവും എൻ.ആർ.ഐ ചാപ്റ്റർ ഭാരവാഹികളായ അജിത്ത് കണ്ടല്ലൂരും സീബോശശിയും ചേർന്ന് നാട്ടിലേക്ക് കൊണ്ടുവരാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു.എന്നാൽ എംബാം ചെയ്ത മൃതദേഹം എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ദുബായ് വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ് വിലക്കുമൂലം കൊണ്ടുവരാൻ കഴിയാതെപോയത്.