വള്ളികുന്നം: യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം സെക്രട്ടറി സുഹൈൽ ഹസനെ (24) വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ സി.പി.എം പ്രവർത്തകരായ കറ്റാനം കുഴിക്കാല തറയിൽ സതീഷ് (43), കറ്റാനം അരീപ്പുറത്ത് ഹാഷിം (46) എന്നിവരെ റിമാൻഡ് ചെയ്തു.

യൂത്ത് കോൺഗ്രസ് കറ്റാനം മണ്ഡലം പ്രസിഡന്റും അയൽവാസിയുമായ ഇക്ബാലിനൊപ്പം സ്കൂട്ടറിൽ വീട്ടിലേക്കു മടങ്ങും വഴിയാണ് സുഹൈലിനു മുഖംമൂടി സംഘത്തിന്റെ വെട്ടേറ്റത്. ഹാഷിമും സതീഷും ഒന്നും രണ്ടും പ്രതികളാണ്.സംഭവത്തിൽ ആറ് പേർ കൂടി പിടിയിലാകാനുണ്ടെന്ന് വള്ളികുന്നം എസ്.എച്ച്.ഒ കെ.എസ്.ഗോപകുമാർ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞെന്നുംഇവർ ഉടൻ പിടിയിലാകുമെന്നും അദേഹം അറിയിച്ചു. രാഷ്ട്രീയ ഫേസ് ബുക്ക് പോസ്റ്റുകളാണ് അക്രമത്തിനിടയാക്കിയത്.

സുഹൈലിനെ വെട്ടിയ കേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വള്ളികുന്നം പൊലീസ് സ്റ്റേഷനു സമീപം സത്യാഗ്രഹം നടത്തിയ കെ.പി.സി.സി നിർവാഹഇന്നലെ വൈകിട്ട് നാലരയോടെയാണ് അറസ്റ്റ് ചെയ്തത്. ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഷാജിയെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.