കായംകുളം: കായംകുളം ശ്രീ നാരായണ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നിർമ്മിച്ച മാസ്കുകൾ ആശ വർക്കർമാർക്ക് കൈമാറി.കൊവിഡ് കാലത്ത് അദ്ധ്യാപകർ വിദ്യാർത്ഥികൾക്ക് നൽകിയ പ്രോജക്ടിന്റെ ഭാഗമായിരുന്നു മാസ്ക് നിർമ്മാണം. സ്കൂൾ മാനേജർ വി.ചന്ദ്രദാസും പ്രിൻസിപ്പൽ ഡോ.എസ്.ബി.ശ്രീജയയും ചേർന്നാണ് ആദ്യപടിയായി ആയിരം മാസ്കുകൾ കൈമാറിയത്.