ആലതുഴ: അനീതിക്കെതിരെ പോരാടിയ ജനകീയ നേതാവും മുഖവുര ആവശ്യമില്ലാത്ത വ്യക്തിത്വവുമായിരുന്നു കെ.ജി.മാരാർ എന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ പറഞ്ഞു.ജില്ലാ കേന്ദ്രത്തിൽ നടന്ന കെ.ജി. മാരാർ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകകയായിരുന്നു അദ്ദേഹം.
എതിരാളികളുടെ സ്‌നേഹവും ആദരവും പിടിച്ചുപറ്റി അതിലേറെ സ്‌നേഹം അവർക്ക് തിരിച്ചുനൽകിയ മനുഷ്യസ്‌നേഹിയായിരുന്നു. ആറടി മണ്ണുപോലും സ്വന്തമായി നേടാനായില്ല. എങ്കിലും ലക്ഷക്കണക്കിനു ജനമനസുകളിൽ കെ.ജി.മാരാർക്ക് സിംഹാസനം ലഭിച്ചത് അദ്ദേഹത്തിന്റെ എളിമയുടെയും ത്യാഗത്തിന്റെയും തെളിമ കൊണ്ടാണെന്നും ഗോപകുമാർ പറഞ്ഞു.

ബി.ജെ.പി ജില്ലാ സെൽ കോ ഓർഡിനേറ്റർ ജി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ ഉപാദ്ധ്യക്ഷൻ എൽ.പി.ജയചന്ദ്രൻ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, സംസ്ഥാന കൗൺസിൽ അംഗം എ.ഡി.പ്രസാദ് കുമാർ പൈ, യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി, യു.കെ.സോമൻ എന്നിവർ സംസാരിച്ചു. അരൂരിൽ സംസ്ഥാന സമിതി അംഗം പി.കെ.ഇന്ദുചൂഡൻ, ചേർത്തലയിൽ ദേശീയ കൗൺസിൽ അംഗം വെളിയാകുളം പരമേശ്വരൻ, അമ്പലപ്പുഴയിൽ മേഖല ഉപാദ്ധ്യക്ഷൻ കൊട്ടാരം ഉണ്ണിക്കൃഷ്ണൻ, കുട്ടനാട്ടിൽ ദേശീയ കൗൺസിൽ അംഗം കെ.എസ്.രാജൻ, ഹരിപ്പാട് ജില്ലാ ജനറൽ സെക്രട്ടറി ഡി.അശ്വനിദേവ്, കായംകുളത്ത് സംസ്ഥാന കൗൺസിൽ അംഗം നെടുന്തറ ഉണ്ണികൃഷ്ണൻ, മാവേലിക്കരയിൽ മേഖലാ അദ്ധ്യക്ഷൻ കെ.സോമൻ, ചെങ്ങന്നൂരിൽ ജില്ലാ ജനറൽ സെക്രട്ടറി പി.കെ.വാസുദേവൻ എന്നിവർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.