തുറവൂർ: അരൂരിലെ പൊലീസ് സ്റ്റേഷനുകളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഷാനിമോൾ ഉസ്മാൻ എം.എൽ.എയുടെ നേതൃത്വത്തിൽ മാസ്കുകൾ എത്തിച്ചു. പൂച്ചാക്കൽ, കുത്തിയതോട്, അരൂർ എന്നീ പൊലീസ് സ്റ്റേഷനുകളിലും ചേർത്തല സ്റ്റേഷനിലുമാണ് എം.എൽ.എ നേരിട്ടെത്തി മാസ്കുകൾ കൈമാറിയത്. മാസ്കുകൾക്ക് ക്ഷാമം നേരിടുന്നുണ്ടെന്നും കിട്ടാവുന്നിടത്തോളം മാസ്‌കുകൾ ശേഖരിച്ചു നൽകുകയാണെന്നും എം.എൽ.എ പറഞ്ഞു.