ആലപ്പുഴ: കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 1303 പേർ.
ആശുപത്രികളിലെ ഐസൊലേഷനിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആറുപേരിൽ മൂന്ന് പേരെ ഒഴിവാക്കി. ഇപ്പോൾ മൂന്നു പേർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ മാത്രമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 76 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഹോം ക്വാറന്റൈനിൽ നിന്ന് 108 പേരെ ഒഴിവാക്കി. ഹോം ക്വാറന്റൈനിൽ ആകെ നിരീക്ഷണത്തിലുള്ളത് 1300 പേരാണ്. ഇന്നലെ ഫലമറിഞ്ഞ 42 സാമ്പിളുകളും നെഗറ്റീവ് ആണ്. 40 സാമ്പിളുകൾ ഇന്നലെ പരിശോധനയ്ക്ക് അയച്ചു. 50 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.