ആലപ്പുഴ: വിദേശരാജ്യങ്ങളിൽ നിന്ന് മൃതദേഹം നാട്ടിലെത്തിക്കാൻപോലും കഴിയാത്ത സാഹചര്യം വേദനാജനകവും പ്രതിഷേധാർഹവുമാണെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. കൊവിഡ് മൂലം തകർന്ന പ്രവാസികൾക്ക് ഇതു താങ്ങാവുന്നതിനും അപ്പുറമാണ്. പ്രധാനമന്ത്രി വിഷയത്തിൽ ഇടപെടണം. കേന്ദ്രസർക്കാരിന്റെ പുതിയ നിയന്ത്രണങ്ങളാണ് മൃതദേഹം എത്തിക്കാൻ തടസം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റില്ലാതെ തന്നെ മൃതദേഹങ്ങൾ എത്തിക്കുന്നതിന് ക്ലിയറൻസ് നൽകാൻ എംബസികൾക്ക് നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.