അമ്പലപ്പുഴ: ക്ഷേത്രത്തിനു സമീപം വാറ്റുന്നതിനിടെ ചാരായവും കോടയും വാറ്റുപകരണങ്ങളുമായി യുവാക്കൾ എക്സൈസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അഞ്ചാം വാർഡിൽ പതിനഞ്ചിൽ ചിറ വീട്ടിൽ വിഷ്ണു, തൈപ്പറമ്പിൽ വീട്ടിൽ ഉമേഷ് എന്നിവരാണ് പിടിയിലായത്. ആലപ്പുഴ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വിനയകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന് അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർ എച്ച്. നാസറും സംഘവും വണ്ടാനം കിഴക്ക് പതിനഞ്ചിൽ ശ്രീ മൂർത്തി ക്ഷേത്രത്തിന് സമീപത്തു വാറ്റുന്നതിനിടെ ആണ് ഇവരെ പിടികൂടിയത്. 450 മി.ലിറ്റർ ചാരായവും 20 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. സംഭവത്തിലെ മൂന്നും നാലും പ്രതികളായ ആനിലയിൽ വിജയരാജ്, സജിത്ത് ഭവനത്തിൽ സജിത്ത് എന്നിവർ ഓടി രക്ഷപ്പെട്ടു.