tkm

ആലപ്പുഴ:എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ ജന്മദിനം കൊവിഡ് പശ്ചാത്തലത്തിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ച് എസ്.എൻ.ഡി.പി യോഗം മാവേലിക്കര ടി.കെ.മാധവൻ സ്മാരക യൂണിയൻ മാതൃകയായി.

യൂണിയൻ വക ഗുരുക്ഷേത്രത്തിൽ തുഷാർ വെള്ളാപ്പള്ളിയുടെ പേരിൽ വിശേഷാൽ പൂജകളോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. മാവേലിക്കര, തഴക്കര മേഖലകളിൽ സമുദായ അംഗങ്ങൾക്കും ഇതര സമുദായ അംഗങ്ങൾക്കുമുള്ള ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ മാവേലിക്കര ഗവ. ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും 300 ഓളം ഭക്ഷണപ്പൊതികൾ, മധുര പലഹാരങ്ങൾ, ഭക്ഷ്യധാന്യ കിറ്റുകൾ, പച്ചക്കറി കിറ്റുകൾ എന്നിവയുടെ വിതരണവും നടന്നു. പരിപാടികൾക്ക് അഡ്മിനിസ്‌ട്രേറ്റിവ് കമ്മിറ്റി കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി, ജോയിന്റ് കൺവീനർമാരായ എം.എൻ. ഹരിദാസ്, ഗോപൻ ആഞ്ഞിലിപ്ര, കമ്മിറ്റി അംഗങ്ങളായ, വിനു ധർമ്മരാജൻ, സുരേഷ് പള്ളിക്കൽ എന്നിവർ നേതൃത്വം നൽകി. യൂണിയനിലെ വിവിധ ഗുരുക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർത്ഥനകളും നടത്തിയിരുന്നു