ഹരിപ്പാട്: ബംഗളുരുവിൽ നിന്നെത്തിയ ശേഷം കൊവിഡ് നിരീക്ഷണത്തിലായിരുന്ന യൂത്ത് കോൺഗ്രസ് നേതാവ് പൊലീസ് സ്റ്റേഷൻ ഉപരോധ സമരത്തിൽ പങ്കെടുത്തെന്ന് ആരോപണം.
പള്ളിപ്പാട് സ്വദേശിയായ ഇയാൾ കഴിഞ്ഞമാസം 27ന് ബാംഗളുരുവിൽ ഉണ്ടായിരുന്നെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് പോസ്റ്റാണ് വിവാദമുണ്ടാക്കിയത്. ഏപ്രിൽ 22നായിരുന്നു യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ഉപരോധ സമരം. എന്നാൽ നിരീക്ഷണ കാലാവധി പൂർത്തിയാക്കിയെന്നാണ് വിവരമെന്നും അതിനാൽ നടപടികളൊന്നും എടുത്തിട്ടില്ലെന്നും കൂടുതൽ തെളിവുകൾക്കായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു