ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അസഭ്യം പറഞ്ഞ ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്കെതിരെ നടപടി ആവശൃപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കും പൊലീസ് കംപ്ളയിന്റ് അതോറിട്ടിയ്ക്കും യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ടിജിൻ ജോസഫ്, നേതാക്കളായ ആർ.അംജിത് കുമാർ, ആർ.ജയചന്ദ്രൻ, ബിനു ജേക്കബ് എന്നിവർ പരാതി നൽകി. കഴിഞ്ഞ ദിവസം ഹരിപ്പാട് മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടന്ന യൂത്ത് കോൺഗ്രസ് സമരത്തിനിടയിൽ ഉദ്യോഗസ്ഥൻ നടത്തിയ അസഭ്യ പ്രയോഗങ്ങളുടെ വീഡിയോ ദൃശ്യങ്ങൾ തെളിവായി ഹാജരാക്കുമെന്നും ടിജിൻ ജോസഫ് അറിയിച്ചു.