പൂച്ചാക്കൽ: സ്പ്രിൻക്ളർ കരാർ അഴിമതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് പാണാവള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ നിൽപ്പു സമരം ഡി.സി.സി അംഗം അഡ്വ.എസ്.രാജേഷ് ഉദ്ഘാടനം ചെയ്തു. വി.ബിജുലാൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എസ്.സതീഷ്, സക്കീർ ഇഫ്, എൻ.ആർ.ഷിബു, പ്രജിത്ത്, ഷാനവാസ്, എം.രജനി, കണ്ണൻ എന്നിവർ പങ്കെടുത്തു.