ആലപ്പുഴ: ഭരണിക്കാവിലെ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുഹൈൽ ഹസ്സനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് കായംകുളം നിയോജകമണ്ഡലത്തിലെ എല്ലാ വാർഡുകളിലും ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ അനുസരിച്ച് 3 പേർ വീതം പങ്കെടുത്ത് പ്രതിഷേധജ്വാല തെളിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് എം.ലിജു അറിയിച്ചു.