ഹരിപ്പാട്: പുരയിടത്തിലെ വാറ്റുകേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ 300 മില്ലി ചാരായവും 15 ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി. പ്രതി കാർത്തികപ്പള്ളി മഹാദേവികാട് പുതുവേലിൽ വീട്ടിൽ സന്തോഷ് (52) ഓടി രക്ഷപ്പെട്ടു. തൃക്കുന്നപ്പുഴ സി.ഐ ആർ. ജോസിന്റെ നേതൃത്വത്തിൽ, എസ്. ഐ മാരായ ആനന്ദ് ബാബു, അഭിലാഷ്, എ.എസ്. ഐ സന്തോഷ്, സി.പി.ഒമാരായ കിഷോർ ജയശങ്കർ, ബാബു എന്നിവരടങ്ങിയ സംഘമാണ് റെയ്ഡ് നടത്തിയത്.