ph

കായംകുളം:കൊവിഡ് പ്രതിരോധനത്തിനായി നഗരത്തിലെ തട്ടുകടകൾ നീക്കം ചെയ്യാൻ നഗരസഭയും പൊലീസും ശ്രമിച്ചത് തർക്കത്തിനിടയാക്കി.

മെയിൻ റോഡിൽ സ്കൂളിന് മുന്നിലെ തട്ടുകടകൾ നീക്കം ചെയ്യാനാണ് നഗരസഭ അധികൃതരും സി.ഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും എത്തിയത്. ഇതിനിടെ തട്ടുകട യൂണിയൻ നേതാക്കളുമെത്തി. അധികൃതരും യൂണിയൻ നേതാക്കളുമായി‌ നടത്തിയ ചർച്ചയെ തുടർന്നു ഇന്ന് വൈകിട്ട് 5ന് മുമ്പ് തട്ടുകടകൾ ഉടമകൾ തന്നെ സ്വന്തമായി മാറ്റിക്കൊടുക്കാമെന്ന് ധാരണയായി.